new

Friday, September 9, 2016

മെത്തേഡ് ആക്റ്റിംഗ് v/s ബോണ്‍ ആക്റ്റിംഗ്


"മെത്തേഡ് ആക്റ്റിംഗ്"-

ഏതാണ്ടൊരു പത്ത് പതിനഞ്ചുകൊല്ലങ്ങള്ക്ക് മുന്പ് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോട്ഒരു പത്രപ്രവര്ത്തകന്കുഴക്കുന്ന ഒരു ചോദ്യം ചോദിച്ചു.
"മമ്മൂട്ടിയോ മോഹന്ലാലോ ....ആരാണ് മികച്ച നടന്‍ ? "
താന്തിരഞ്ഞെടുക്കാന്പോവുന്ന മറുപടിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ച അദ്ദേഹം വളരെ തന്ത്രപരമായി തന്റെ ഉത്തരം അവതരിപ്പിച്ചു
"മമ്മൂട്ടി ഒരു മെത്തേഡ് ആക്റ്ററാണ് ,മോഹന്ലാല്ഒരു ബോണ്ആക്റ്ററും"
ശുഭം ....പത്രപ്രവര്ത്തകന്ഹാപ്പി ,ഇന്റര്വ്യൂ വായിച്ച പ്രേക്ഷകര്അതിലേറെ ഹാപ്പി .കാരണം ഇത്രയും നാള്മലയാളസിനിമാപ്രേമികളെ ആകമാനം കണ്ഫ്യൂസ് ചെയ്യിപ്പിച് ഒരു ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്.പിന്നീട് മെത്തേഡ് ആക്റ്റിംഗ് അഭിനയത്തെക്കുറിച്ചുള്ള ചര്ച്ചകളിലെ ഒരു സ്ഥിരം ഘടകമായി .പക്ഷെ മമ്മൂട്ടിയുടെയും ലാലിന്റെയും അഭിനയത്തിന് കൃത്യമായ നിര്വചനം നല്കിയവര് പ്രസ്താവനയിലെ ലോജിക്കിനെക്കുറിച്ച് ചിന്തിക്കാന്മറന്നു .അല്ലെങ്കില്മനപ്പൂര്വം വിട്ടുകളഞ്ഞു .എന്താണ് മെത്തേഡ് ആക്റ്റിംഗ് ? എങ്ങനെയാണു മമ്മൂട്ടി ഒരു മെത്തേഡ് ആക്ടര്ആവുന്നത് ?എന്താണ് ബോണ്ആക്ടര്‍ ? എങ്ങനെയാണു ഒരു നടന്റെ ജന്മസിദ്ധമായ കഴിവുകള്അയാളെ ഒരു മികച്ച നടനാക്കുന്നത് ?
ഇതില്അവസാനത്തെ രണ്ടു ചോദ്യങ്ങള്വളരെ സിമ്പിളാണ് .ജന്മസിദ്ധമായ കഴിവുകള്ഒരു വ്യക്തിയുടെ പെര്ഫോമന്സില്വലിയ ഘടകമായി തീരാറുണ്ട്.ഇനി സംവിധായകന്പറഞ്ഞ മറുപടിയിലേക്ക് നോക്കാം.മോഹന്ലാല്ഒരു ബോണ്ആക്റ്റരാണ് .അതായത് ജന്മസിദ്ധമായ കഴിവുകളാണ് മോഹന്ലാലിനെ ഒരു മികച്ച നടനാക്കുന്നത് .ഇതെത്രകണ്ടു ശരിയാണ് എന്ന് മനസിലാക്കാന്ആദ്യത്തെ രണ്ടു ചോദ്യങ്ങളിലേക്ക് പോവേണ്ടി വരും.
* എന്താണ് മെത്തേഡ് ആക്റ്റിംഗ്
മെത്തേഡ് ആക്ട്ടിങ്ങിനെക്കുറിച്ച് പറയുന്നത് "ബോണ്ആക്റ്ററെക്കുറിച്ച് പറയുന്ന പോലെ അത്ര എളുപ്പമല്ല.കാരണം അത് കേവലമൊരു വിശകലനമല്ല .ഒരു ശാസ്ത്രവിഷയം പോലെ പുരോഗമിച്ചു വന്ന വിഷയമാണ്‌ .അതിനാല്മെത്തേഡ് ആക്ട്ടിങ്ങിനെക്കുറിച്ച് പറയുമ്പോ അതിന്റെ അടിസ്ഥാനത്തില്നിന്ന്തന്നെ തുടങ്ങണം.
"method acting refers to a constellation of techniques used to train and assist actors in creating characterizations, tracing their origins to Constantin Stanislavski's teachings"
താനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അവതരണത്തിലെ പൂര്ണതക്കായി ഒരു നടന്ഉപയോഗിക്കുന്ന വിവിധ സങ്കെതങ്ങളെയാണ് പൊതുവായി മെത്തേഡ് ആക്റ്റിംഗ് എന്ന് പറയുന്നത് .അതായത് ജന്മസിദ്ധമായ കഴിവുകളല്ല മറിച്ച് ടെക്നിക്കുകളാണ് കഥാപാത്രത്തിന്റെ മികവ് നിശ്ചയിക്കുന്നത്.സ്ക്രിപ്റ്റ് വായിച്ച് നേരെ ക്യാമറക്ക്മുന്നില്വന്ന് അഭിനയിക്കുന്ന ആളിനെ ഒരിക്കലും ഒരു മെത്തേഡ് ആക്ടര്എന്ന് പറയാന്കഴിയില്ല .കാരണം അയാള്‍ depend ചെയ്യുന്നത് അയാളിലെ നടനെയാണ് .ടെക്നിക്കുകളെയല്ല.ഇനി എന്താണ് ടെക്നിക്കുകള്കൊണ്ട് അര്ത്ഥമാക്കുന്നത് ? അതിന് സ്റ്റാനിസ്ലാവിസ്കിയിലേക്കും അദ്ദേഹത്തിന്റെ ആശയങ്ങളിലേക്കും പോവേണ്ടി വരും ...
റഷ്യന്നടനും നാടക സംവിധായകനുമായ കോണ്സ്റ്റ്ന്റീന്സ്റ്റാനിസ്ലാവിസ്കിയുടെ ആശയങ്ങളാണ് മെത്തേഡ് ആക്ട്ടിങ്ങിന്റെ ഉറവിടം."സിസ്റ്റം "എന്നാണ് ആശയങ്ങള്പൊതുവായി പരാമര്ശിക്കപ്പെട്ടത്.അതുവരെയുണ്ടായിരുന്ന രീതിയില്നിന്നും വ്യത്യസ്തമായ അഭിനേതാക്കളില്സ്വാഭാവികഅഭിനയം കൊണ്ടുവരിക എന്നതായിരുന്നു "സിസ്റ്റത്തിന്റെ "ഉദ്ദേശം.
*സ്റ്റാനിസ്ലാവിസ്കി സിസ്റ്റത്തിന്റെ വിവിധ സാങ്കേതങ്ങള്അല്ലെങ്കില്ടെക്നിക്കുകള്‍.
---------------------------------------------------------------------------------------
" കഥാപാത്രത്തിന്റെ സ്ഥാനത് ഞാനാണങ്കില്എന്തുചെയ്യും " എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. ചോദ്യത്തില്നിന്നാണ് ടെക്നിക്കുകള്ഉണ്ടാവുന്നത് .
നിരീക്ഷണം :- ഒരു അഭിനേതാവിന് ആവശ്യം വേണ്ട ഗുണമാണ് നിരീക്ഷണം.നിരീക്ഷണത്തിലൂടെ മാത്രമെ താനവതരിപ്പിക്കുന്ന കഥാപാത്രത്തെ പൂര്ണമായി ഉള്ക്കൊള്ളാന്ഒരു നടന് കഴിയൂ.ഒരുപക്ഷെ "അഭിനയം "ഒരു കലയായി മാറിയ കാലംമുതല്നിരീക്ഷണം ഒരു പ്രധാനഗുണമായി അഭിനേതാക്കള്വളര്ത്തികൊണ്ടുവന്നിട്ടുണ്ട് .
മോട്ടിവേഷന്‍ :- സ്ക്രീനിലെ അല്ലെങ്കില്വേദിയിലെ നടന്റെ ഒരു ചലനത്തിന് അല്ലെങ്കില്ഭാവപ്രകടനത്തിന് കൃത്യമായ ഒരു മോട്ടിവേഷന്ഉണ്ടാവുക.എന്തിന് ഡയലോഗ് പറയുമ്പോള്അയാള്മുഖം കുനിക്കുന്നു അല്ലെങ്കില്ശബ്ദം വിറക്കുന്നു ?അല്ലെങ്കില്എന്തിനയാള്സ്ക്രീനിന്റെ അല്ലെങ്കില്ഫ്രെയിമിന്റെ ഒരു ഭാഗത്തേക്ക് നീങ്ങുന്നു ?ഇങ്ങനെയുള്ള ചോദ്യങ്ങള്ക്ക് ഒരു ഉത്തരമുണ്ടാവണം .
ഇമോഷണല്മെമ്മറി :- തിരക്കഥയില്എഴുതിവെച്ചിരിക്കുന്നതിനനുസരിച്ച് വികാരങ്ങള്പ്രതിഫലിപ്പിക്കുന്ന രീതി പലപ്പോഴും അതിനാടകകീയതയും കൃത്രുമത്വവുമുള്ള പ്രകടനങ്ങള്ക്ക് കാരണമാവും.ഇമോഷന്സ് അങ്ങേയറ്റം സ്വാഭാവികമാക്കാന്സ്റ്റാനിസ്ലാവിസ്കി അഭിനേതാക്കളെ ഉപദേശിച്ചു .തിരക്കഥ വളരെ വ്യക്തമായി പഠിച്ച് ,കഥാപാത്രത്തിന്റെ മാനസിക നിലയെക്കുറിച് പൂര്ണമായി മനസിലാക്കി സ്റ്റേറ്റിലേക്ക് പോവാന്ശ്രമിക്കുക എന്നതായിരുന്നു ഒരു വഴി . അഭിനേതാവിന് കഥാപാത്രത്തിന്റെതിനു സമാനമായി റിയല്ലൈഫില്ഉണ്ടായ അനുഭവങ്ങള്ഓര്ത്തെടുത്ത് ഓര്മകളിലൂടെ ഇമോഷണല്സ്റ്റേറ്റിലെക്കെത്തുക എന്നതായിരുന്നു മറ്റൊരുവഴി .
* The method
---------------------
സ്റ്റാനിസ്ല്വാവിയന്ആശയങ്ങളെ ആസ്പദമാക്കി സ്റ്റെല്ല ആട്ലര്‍,സ്റ്റാന്ഫോഡ് മേയിസ്ന്ര്എന്നിവരെപ്പോലെയുള്ള അഭിനയ അധ്യാപകര്വികസിപ്പിച്ച ട്രെയിനിംഗ് ടെക്നിക്കുകളെയാണ് "മെത്തേഡ് "എന്ന് പൊതുവായി വിളിക്കുന്നത്.സ്റ്റാനിസ്ലാവിയന്സിസ്റ്റം അഭിനേതാക്കളെ അവരുടെ സ്വന്തം അനുഭവങ്ങള്പ്രകടനത്തിന്റെ മികവിനും സ്വാഭാവികതക്കുമായി ഉപയോഗിക്കാന്പ്രോല്സാഹിപ്പിച്ചപോള്‍ "മെത്തേഡ്" സിസ്റ്റം ഒരുപടികൂടി മുന്നോട്ട്പോയി ,അഭിനേതാക്കളെ കഥാപാത്രങ്ങള്റിയല്ലൈഫില്പെരുമാറാന്സാധ്യതയുള്ള ചുറ്റുപാടുകളെ റിയല്ലൈഫില്തന്നെ അനുഭവിചറിയാന്പ്രോത്സാഹിപ്പിച്ചു .അതായത് ടാക്സി ഡ്രൈവറായി അഭിനയിക്കാന്പോവുന്ന ഒരു മെത്തേഡ് അക്റ്റര്തന്റെ കഥാപാത്രത്തിന്റെ പൂര്ണതക്കായി ശരിക്കും ഒരു ടാക്സി ഡ്രൈവറായി റിയല്ലൈഫില്പെരുമാറണം.ടാക്സി ഡ്രൈവര്എന്ന സിനിമക്കായി റോബര്ട്ട് ഡീ നീറോ മാസങ്ങളോളം യഥാര്ത്ഥ ടാക്സി ഓടിച്ചിരുന്നു .The method സിസ്റ്റം അടിസ്ഥാനമാക്കി പറഞ്ഞാല്കഥാപാത്രത്തിന്റെതിനു സമാനമായ റിയല്ലൈഫ് അനുഭവങ്ങള്സൃഷ്ടിച് അതില്നിന്ന് കഥാപാത്രത്തിന്റെ പൂര്ണത നേടുന്ന ടെക്നിക്കിനെയാണ് മെത്തേഡ് ആക്റ്റിംഗ് എന്ന് പറയുന്നത്.
എന്നാല്മേല്പ്പറഞ്ഞതില്നിന്നൊക്കെ വ്യത്യസ്തമായ (അല്ലെങ്കില്അങ്ങനെ തോന്നിപ്പിക്കുന്ന) ഒരു വിശദീകരണമാണ് വിഖ്യാത ആക്റ്റിംഗ് അധ്യാപകനായ ലീ സ്ട്രാസ്ബെര്ഗ് മുന്നോട്ടു വെച്ചത്."Method acting is what all actors have always done whenever they acted well"എന്നാണ് അദ്ദേഹം മെത്തേഡ് ആക്ട്ടിങ്ങിനെക്കുറിച്ച് പറഞ്ഞത് .അതായത് മികച്ച പ്രകടനം നടത്തുന്നവരെല്ലാം മെത്തേഡ് ആക്ട്ടെഴ്സ് തന്നെ.പക്ഷെ സ്ട്രാസ്ബെര്ഗ് തന്നെ വികസിപ്പിച്ച മെത്തേഡ് ആക്റ്റിംഗ് /ട്രെയിനിംഗ് ടെക്നിക്കുകള്പരിശോധിച്ചാല് വിശദീകരണം അപൂര്ണമാണന്നു പറയേണ്ടി വരും. Relaxation,Concentration,Sense memory, Affective memory, Improvisation എന്നിങ്ങനെ വളരെ കോമ്പ്ലെക്സ് ആയ സങ്കേതങ്ങള്ഉള്പ്പെടുന്ന ഒരു ട്രെയിനിംഗ് സിസ്റ്റമാണ് സ്ട്രാസ്ബെര്ഗിന്റെത്. അതായത് ഇവിടെയും വിവിധ ടെക്നിക്കുകള്‍ "ഉപയോഗിച്ചു "തന്നെയാണ് ഒരു അഭിനേതാവ് അഭിനയത്തിലെ പൂര്ണത കൈവരിക്കുന്നത്.

ഇനി ആദ്യത്തെ ചോദ്യങ്ങളിലേക്ക് പോവാം .എന്താണ് ബോണ്ആക്ടര്‍ ? ജന്മസിദ്ധമായ കഴിവ് മാത്രമാണോ മോഹന്ലാലിനെ മികച്ച നടനാക്കുന്നത് ? ഉത്തരം ,,,,അല്ല .സ്വാഭാവികതയാണ് അഭിനയത്തിന്റെ അളവ്കൊലെങ്കില്ജന്മസിദ്ധമായ കഴിവ് മാത്രം പോര മികച്ച നടനാവാന്‍.അതിനു നിരീക്ഷണവും അതുപോലെയുള്ള മറ്റ് ടെക്നിക്കുകളും ഉപയോഗിക്കേണ്ടിവരും.ഇങ്ങനെ നോക്കുമ്പോള്മോഹന്ലാലും മെത്തേഡ് ആക്റ്ററാണ് .പുള്ളിയും നിരീക്ഷണം നടത്തുനുണ്ട് ,ഇമ്പ്രോവൈസ് ചെയ്യുന്നുണ്ട് .മമ്മൂട്ടിയും ഇതേപോലെ തന്നെ നിരീക്ഷണവും പഠനനവും നടത്തുന്നുണ്ട്. So, ആശയങ്ങളെല്ലാം പരിഗണിച്ചാല്എല്ലാവരും മെത്തേഡ് ആക്റ്റേഴ്സ് തന്നെ .എന്നിരുന്നാലും പദവി കൂടുതലും ലഭിക്കുന്നത് റോബര്ട്ട് ഡി നീറോയെപ്പോലെ,ഡാനിയല്ഡേ ലൂയിസിനെപ്പോലെ കഥാപാത്രമായി മാറാന്ഏതറ്റവുംവരെ പോവുന്ന നടന്മാര്ക്കാണ് .ഇത് മെത്തേഡ് ആക്ട്ടിങ്ങിന്റെ എക്ട്രീം കേസുകളെന്നു പറയേണ്ടിവരും .കണ്ക്ലൂഷനെന്ന നിലയില്ഇത്രയും പറയാം ഒരു നടന്മെത്തേഡ് ആക്റ്ററെന്നു വിശേഷിപ്പിക്കപ്പെടുമ്പോള്അതിനൊപ്പം അയാള്സ്വീകരിച്ച മെത്തേഡ്കളും പരാമര്ശിക്കപ്പെട്ണം .അതെത്രകണ്ട് ലഘുവായാലും.അതുപോലെ ബോണ്ആക്ട്ട്ര്എന്നത് ഒരു പുകഴ്ത്തല്എന്നതിനപ്പുറം സാങ്കത്യമുള്ള ഒരു പ്രയോഗമായി മാറുന്നുമില്ല.