പുഴ അങ്ങനെ ഒഴുകിക്കൊണ്ടെയിരിക്കുന്നു...കല്ലിലും മുള്ളിലും തട്ടി.....ആരോടും പരാതി പറയാതെ....പ്രകൃതിക്ക് മനോഹാരിതനല്‍കാന്‍...മറ്റുള്ള ജീവജാലങ്ങള്‍ക്ക് മനസിനു
കുളിര്‍മ നല്കാന്‍ ...അത് സ്വയം കണ്ണീര്‍ വരക്കുന്നു ......പുഴയ്ക്കു ഒരു സംഗീതം ഉണ്ട് ..താളം ഉണ്ട് ..അരുവി മുതല്‍ കടല്‍ വരെ ഉള്ള യാത്രയില്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ അവള്‍ക്കും ആരോടെങ്കിലും പറയണ്ടേ ...........പുഴയെപറ്റി നാം ഒരുപാട് പാടുകള്‍ പാടി ....അവയിലൊന്നും പുഴയുടെ കഥനങ്ങള്‍ ഇല്ലായിരുന്നു ...പുഴയുടെ മടിയില്‍ നീന്തി നടക്കുന്ന ഒരു മത്സ്യത്തെ ഒരു മുക്കുവന്‍ പിടിച്ചുകൊണ്ടുപോകുന്ന രംഗം ഒന്ന് ചിന്തിച്ചുനോക്കൂ ...തന്‍റെ മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന ആണോ അവിടെ കാണാന്‍ സാധിക്കുക ...പുഴയില്‍ നിന്നും അവസാന ബന്ധം മുറിയുന്നതു വരെ ആ മീന്‍ വിചാരിക്കും .. തന്നെ രക്ഷിക്കാന്‍ പുഴയ്ക്കു കഴിയും എന്ന് ......നിസ്സഹായ അയ പുഴയുടെ വേദന ആര്‍ക്കു പറഞ്ഞറിയിക്കാന്‍ കഴിയും ....വെറും കൈയോടെ ദ്ദൂരെക്ക് ഒഴുകാനെ പാവം പുഴയ്ക്കു കഴിയൂ .....വിടവാങ്ങല്‍ എന്നും ഒരു വേര്‍പാടാണ് ....ഈ വേര്‍പാടിന്‍റെ നൊമ്പരവും നെഞ്ചില്‍ പേറി ...മറ്റുള്ളവര്‍ക്ക് വേണ്ടി കള കള ശബ്ദം ഉണ്ടാക്കി മനസ് തണുപ്പിച്ചു ...സ്വന്തം മനസ്സില്‍ വിങ്ങലുമായി..പുഴ ഇന്നും ഒഴുകിക്കൊണ്ടേ ഇരിക്കുന്നു ......
ലക്‌ഷ്യം ഇല്ലാതെ ......!!!!
Friday, October 22, 2010
Thursday, October 21, 2010
യാത്ര...
ഇങ്ങനെ ഒന്നും ആയിരുന്നില്ല മുന്‍പ് .എന്താണ് പറ്റിയത് ,അറിയില്ല , എന്തിനാണ് ജീവിക്കുന്നത് , ആര്‍ക്കുവേണ്ടി , എന്താണ് ലക്‌ഷ്യം ..ഒന്നും അറിയില്ല ..ആര്‍ക്കും..........വരേണ്ടിയിരുന്നില്ല എന്ന് തോന്നാത്ത ദിവസങ്ങളില്ല ..പക്ഷെ ...എന്താണൊരു പക്ഷെ ??..ഓഒ ഇനി അതും പറഞ്ഞു തരണോ? ..
ഒരു വിശ്രമം ആവശ്യമാണ് ...പറയാന്‍ ഇനിയും ഏറെ ഉണ്ട് .....എങ്കിലും ഇനിയും ഒരുപാടു ദൂരം പോകേണ്ടതിനാല്‍ യാത്ര തുടരട്ടെ ഞാന്‍ ....
ഒരു വിശ്രമം ആവശ്യമാണ് ...പറയാന്‍ ഇനിയും ഏറെ ഉണ്ട് .....എങ്കിലും ഇനിയും ഒരുപാടു ദൂരം പോകേണ്ടതിനാല്‍ യാത്ര തുടരട്ടെ ഞാന്‍ ....
Monday, October 11, 2010
Subscribe to:
Posts (Atom)