new

Thursday, June 28, 2012

പ്രണയം..!!

പ്രണയം....!!!


               ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്ത മനുഷ്യനില്ല... അത്രമേല്‍ ദിവ്യമായ ഒരു അനുഭൂതിയാണ് പ്രണയം.... പ്രണയം മനുഷ്യന്റെ മേല്‍ കൂടുകൂട്ടിയിട്ടു കാലങ്ങള്‍ ഒരുപാടായി.. മനുഷ്യന്‍  മനുഷ്യനെ  പ്രണയിക്കുന്നു.. ചായകൂട്ടുകള്‍  നിറം പിടിപ്പിച്ച  കാലത്ത് മനുഷ്യന്‍ കഥയെ പ്രണയിച്ചു..കവിതയെ  പ്രണയിച്ചു..  ഇന്റര്‍നെറ്റ്‌ യുഗം എന്ന് വിളിപ്പേരുള്ള ഈ  കാലത്ത് ഇലക്ട്രോണിക് ഡിവൈസുകളായ മൊബൈല്‍ ഫോണിനെയും ഐ പാടിനെയും സ്നേഹിച്ചു അതില്‍ ജീവിക്കുന്നവരുണ്ട്‌..

ഭക്ഷണത്തോട് പ്രിയം കൂടിയ ആളുകള്‍ ഉണ്ട്.. മദ്യത്തെ ഒരുപാട് സ്നേഹിക്കുന്ന ആളുകള്‍ ഉണ്ട്. എപ്പോളും മദ്യ ലഹരിയില്‍ ആണ്ടു കിടക്കാന്‍ അവര്‍ ഇഷ്ട്ടപ്പെടുന്നു.. വായില്‍ നിന്ന് പല ഷെയ്പ്പില്‍ മുകളിലെയ്ക്കുയരുന്ന പുകച്ചുരുളുകളില്‍ സന്തോഷം കണ്ടെത്തുന്ന ഒരുപാട് വിദ്വാന്മാരുണ്ട്..

ഇങ്ങനെ ഇങ്ങനെ പ്രണയം മനുഷ്യ ജീവിതത്തിന്റെ ആണിക്കല്ലാണ്..
എന്നാല്‍ പ്രണയം പലതരത്തിലുണ്ട്.. പല തരത്തില്‍ പ്രണയിക്കുന്നവരും ഉണ്ട്..

വെറുതെ പ്രണയിക്കാന്‍ വേണ്ടി പ്രണയം നടിക്കുന്നവരുണ്ട്..
തമാശക്ക് പ്രണയിക്കുന്നവരുണ്ട്..പ്രണയം നടിച്ചു പ്രണയിക്കുന്നവരുണ്ട്..
ഇങ്ങനെ ഉള്ളവര്‍ക്ക് പ്രണയം ഒരു  റൈം  പാസ് മാത്രമായിരിക്കും... പ്രണയം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ഇക്കൂട്ടര്‍ യോഗ്യരല്ല...

ഇനി ഒരു തരം പ്രണയം  ആണ് കണ്ടീഷനല്‍ ലവ് .. ഒരുപാട് നിബന്ധനകളും അതിര്‍വരമ്പുകളും വച്ച് പ്രണയിക്കുന്നവര്‍..
പിന്നെ കാപട്യം നിറഞ്ഞ പ്രണയവും  ഒരു തരം  പ്രണയമാണ്..
ഒന്നില്‍ കൂടുതല്‍ ആളുകളെ ഒരേ സമയം പ്രണയിക്കുന്നവരും ഒരുപാട് ഉണ്ട്..

എന്നാല്‍ ജീവിതാവസാനം വരെ ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി സത്യസന്ധമായി പ്രണയിക്കുന്നവരുണ്ട്..
നല്ല സൗഹൃദം വളര്‍ന്നു തീവ്ര പ്രണയത്തില്‍ അവസാനിക്കുന്നത് മറ്റൊരു തരം പ്രണയം ആണ്..
സത്യസന്ധവും നിഷ്കളങ്കവുമായ പ്രണയത്തിനു മത്രമേ 'പ്രണയം' എന്ന വാക്കിന‍റെ അര്‍ത്ഥത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ...

എല്ലാത്തിനും ഉപരിയായി പ്രണയം ഒരു കാര്യമല്ല.... ഒരു അനുഭവമാണ്..
ആഴം നിറഞ്ഞ സ്നേഹക്കടലിന്റെ ആരും കാണാത്ത എന്നാല്‍ കാണാന്‍ കൊതിക്കുന്ന തീരമാണ് പ്രണയം.....

എല്ലാവരും ആ തീരത്തേക്ക് തുഴയെറിയുന്നു.... അവരില്‍ ചിലര്‍ മാത്രം ലക്‌ഷ്യം കാണുന്നു... മറ്റു ചിലര്‍ നിലയില്ലാ കടലില്‍ മുങ്ങി താഴുന്നു...
പൂര്‍ണ്ണമായ അര്‍പ്പണ ബോധത്തോടെയും സത്യസന്ധതയോടെയും വിശ്വാസത്തോടും കൂടെ തുഴയെറിഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും സ്നേഹത്തിന്റെ തീരമണയും.......!!!!

എല്ലാ മനുഷ്യന്റെ ജീവിതത്തിലും പ്രണയവാസന ഉണ്ട്.. കലാവാസനയും ഉണ്ട്... അതുപോലെ തന്നെ ക്രിമിനല്‍ വാസനയും ഉണ്ട്....അതെക്കുറിച്ച് പിന്നീട്  ഒരിക്കല്‍...!!!


Thursday, June 21, 2012

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ:  ജൂണിലെ ഒരു മഴക്കാല ഞായറാഴ്ച..!!

നിഖില്‍ കുര്യാക്കോസ്
 നിഖില്‍
  
ലിന്റോ, നിഖില്‍, സാവിയോ, കപില്‍







അപ്പൂസ്


 

ദി ടീം

Friday, June 15, 2012

Trip 2 Munnar - Album

Trip 2 Munnar - Marayoor On 1st Jan 2011