Sunday, October 2, 2011
Friday, September 30, 2011
ഇല പൊഴിയും പോലെ..
വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ...
Wednesday, August 3, 2011
Thursday, July 28, 2011
Wednesday, July 27, 2011
The Legend of Salim Kumar - 100 Epic dialogues..!!!
1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! !
2. അങ്ങ് ദുഫായില് ഷേക്കിന്‍റെ ഇടം കൈ ആയിരുന്നു ഞാന്‍... അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് ...മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു
3. അച്ഛനെ കാണണം....അച്ഛനെ കാണണം.....എന്ന് പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്‍റെ പൊന്നമ്മച്ചി
4. അച്ഛന്‍ ആണത്രേ അച്ഛന്‍ !!
5. അതാ, അങ്ങോട്ടു നോക്കൂ ......... അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
6. അയാം ദി സോറി അളിയാ അയാം ദി സോറി
7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
8. ആരും പേടിക്കണ്ട,, ഓടിക്കോ..!!!!!
9. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ..
10. ആഹാ… എന്നാ കാതല്‍… ടൈറ്റാനിക് മാതിരിയെ ഇരുന്തത്
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി
12. ഇതാ ലഡ്ഡു ലിലേഫി
13. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള് ഈ ജോസെഫേട്ടന് ഏതാ ?
14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്‍ തകര്‍ത്തെനെ
15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ
17. ഇന്നാ പിടിച്ചോ തന്‍റെയൊരു ധവള പത്രം
8. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
19. ഈ ബ്ലടി ഇന്ത്യന്സ് ആന്ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയില് കൂലി പണിയാണെന്ന്
20. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്പ് ആടിനെ തീറ്റിച്ചതാരാ? ൨
1. ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു...
22. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍...
23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ
24. എനിക് വിശപ്പിന്‍റെ അസുഖം ഉണ്ടേ
25. എനിക്കെല്ലാമായി..........തിരുപ്പതിയായി
26. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍
27. എന്റെ അച്ഛന്‍ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ ,.... എന്താ ചെയ്ക അച്ഛന്റെ ഒരു കാര്യം
28. എന്റെ ആറ്റുകാല്‍ ഭാസ്കര....ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും
29. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ
30. എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !
31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോപടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്ക്ക് അറിയാം
32. ഐ ആം സോ ഫെയില്ഡ് ഓഫ് യു
33. ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ് ൩
4. ഒട്ടകത്തെ തൊട്ടു കളിക്കരുത് …ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി
35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു
36. ഹോ ഞാന് വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന്
37. ഓ മൈ ഇന്ദുലേഖ …ഞാനത് ചെയ്യാന് പാടില്ലായിരുന്നു
38. ഓള് ദ ബ്യൂട്ടിഫുള് പീപ്പിള്
39. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം
40. കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര്‍ നോക്കേണ്ട ആവശ്യം ഇല്ല
41. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ
42. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം
43. കള്ളവണ്ടി കേറാന്‍ പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം
44. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി
45. കീപ് ഇറ്റ് അപ്പ് …കീപായി ഇരിക്കാന്‍ താത്പര്യം ഉണ്ടല്ലേ ?
46. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ
47. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു
48. കൊതുകിനുമില്ലേ ക്രിമികടി
49. ചത്ത കിളിക്ക് എന്തിനാ കൂട്
50. ഛെ...... ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു
51. ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന് ഗുണ്ട അപ്പുപ്പന് ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി
52. ഞങ്ങള്ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്…കാഷ്യുല് ടോക്ക്സ്
53. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി… ദാ കോട്ട്
54. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?
55. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും
56. ഞാന് എന്നീ പണി തുടങ്ങി അന്ന് മുതല് ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന് അനുവദിച്ചിട്ടില്ല ഇനി അനുവദിക്കുകയും ഇല്ല
57. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ ഞാന് ആരാ മൊതല്
58. ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന് അല്ലെ പുറകില്‍ നില്കുന്നത്
59. ഡോണ്ടു ഡോണ്ടു
60. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര് ദി ലിങ്ക്നോ… നോ… നോ…യു ആര് ദി ലിങ്ക്ഓഫ് ദി ലിങ്ക് ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ് ആന്ഡ് അക്കൊമോടെഷന്
61. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്
62. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!
63. ധാരാളം മുദ്ര പത്രങ്ങള്‍ വേണ്ടി വരും നമക്ക് ഡോകുമെന്ററി തയ്യാര്‍ ആക്കണ്ടേ
64. ധിധക്ക എന്ത്!
65. നന്ദി മാത്രമേ ഉള്ളു അല്ലെ
66. നമ്മള് നാലു പേരല്ലാതെ മൂന്നാമതൊരാള്‍ ഇതു അറിയരുത്
67. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ ?
68. നാട്ടില്‍ ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന് ആന്ഡ് സോന്‍സ് എന്നാ ഈ ബോര്ഡും ഈ ഞാനും പിന്നെ ഈ പൈപ്പും
69. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ് എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്
70. നിന്റെ വിഷമം പറയെടാ …ഞങ്ങളൊന്നു സന്തോഷിക്കട്ടെ
71. നീ സഹകരികുകയനെങ്ങില് ഈ കലവറ നമുകൊരു മണിയറ ആക്കം
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും… ൭
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്
74. പടക്കങ്ങള് എന്റെ വീക്നെസ്സാണ്
75. പണി എപ്പോഴെ തീര്ന്നു ഇന്നലെ പന്ത്രണ്ടു മണിക്ക് ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു
76. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്
78. പുവര്‍ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന് വന്നിരിക്കുന്നു
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ
80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് പേര് ശശി
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ
83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്
84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ
85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു..... എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു
86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല… ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു
87. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല...!!
88. മോഹിനിയാട്ടി മോഹിനിയാട്ടി ...ഞങ്ങളുടെ രമണനെ കണ്ടോ
89. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള് ഒരു പീസ് വെള്ളത്തില് പോയതാണ് ’
90. ലവന് പാടുന്നു… നീ പാട് പെടും !
91. വയറിന്റെ വലത് ഭാഗത്ത് കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി
92. വാട്ട് ഡു യു മീന് … ഓ അങ്ങനൊന്നും ഇല്ല … നെയ്മീന് …ചാളമീന്‍ ……ഐലമീന്‍ ...സിലോപിമീന്
93. വേര് ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍?
94. ശിവ ലിങ്ങ ഭഗവാനെ…എന്റെ ഉണ്ണികളേ കാത്തോലനെ
95. സവാള ഗിരിഗിരിഗിരി
96. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ
97. സാറിന്റെ പേര് പപ്പന്‍ എന്നാണോ എന്റെ പേരും പപ്പന്‍ എന്നാണ്.. നൈസ് ടു മീറ്റ് യു..!!
98. സുരേഷ് ………!!
99. സ്പര്‍ശനെ പാപം… ദര്‍ശനെ പുണ്യം
100. ഹു...കൊച്ചി എത്തീ.!!!!!
സന്തോഷകരമായ കുടുംബ ജീവിതത്തിന് ചില മാര്‍ഗരേഖകള്‍...
1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ'.. എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന് എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ...ഇത് പരാമര്ശിക്കുന്നുണ്ട്.
2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ണിയ്ക്ക് തേങ്ങ ഞാന് തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമന്റ് കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.
3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍ എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.
4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന് ചിക്കെന്‍ വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്. നിങ്ങള്ക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന് പൊതിഞ്ഞു ഓഫിസില്‍ കൊണ്ടുപോകാം, സുഹൃത്തുക്കള്ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന് ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.
5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല് കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.
6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്ട്രെഷനില് ഐ പി എല്‍ കാണുമ്പോള്‍ അവള് ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.
7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്ഹിക്കുന്നു. പിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.
8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ് കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്ദ്ധിപ്പിക്കും.
9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്ത്താവോ നിന്റെ ഭര്ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്വ്വം പ്രവര്ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്ഷ്യം.
10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട് ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം.
11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര് ഒരിക്കലും തെറ്റ് ചെയ്യില്ല....
Subscribe to:
Posts (Atom)