Thursday, May 19, 2011
Wednesday, May 18, 2011
കാലവര്‍ഷം..
മഴ പെയ്തുകൊണ്ടെയിരുന്നു.... ഉമ്മറപ്പടിയിലെ ചാരുകസേരയില്‍ കിടന്നു മയങ്ങുകയായിരുന്ന മാത്തുക്കുട്ടി അച്ചായന്‍ എണീറ്റു...
"ഹോ...ഈ നാശം പിടിച്ച മഴ ..." കസേരയില്‍ നിന്ന് എനീക്കുന്നതിനിടയില്‍ അരിശത്തോടെ അച്ചായന്‍ പറഞ്ഞു..
"അവിടെ കിടന്നു മയങ്ങിയാല്‍ പോരായിരുന്നോ? ..എന്തിനാ എണീറ്റത്?..."
ഇതും ചോദിച്ചു ഭാര്യ പുറത്തേക്കു വന്നു..
"എന്തായാലും എണീറ്റില്ലേ... നീ ഒരു ചായ ഇങ്ങോട്ട് താ എന്‍റെ പെണ്ണേ...."
അല്പം റൊമാന്‍ റ്റിക് ആയി അച്ചായന്‍ പറഞ്ഞു...
"ഇപ്പൊ ചായ ഇല്ല.. വാ ഊണ് കഴിക്കാന്‍... "
ഭാര്യയും റൊമാന്‍സ് വിട്ടില്ല..
"പിള്ളേര് വല്ലതും കഴിച്ചോടിയെ .."
"ഇല്ല ..അവരും അപ്പച്ചന്‍ വരാന്‍ കാത്തിരിക്കുവാ....."
"എങ്കില്‍ വാ ...ഊണ് എടുത്തു വയ്ക്ക്....."
ഇതും പറഞ്ഞുകൊണ്ട് അച്ചായന്‍ അകത്തേക്ക് കയറി പോയി......
പെട്ടന്ന് വലിയ ശബ്ദത്തോടെ ഒരു ഇടിമിന്നല്‍ ...........
മത്തായി ഞെട്ടി ഉണര്‍ന്നു ചുറ്റും നോക്കി ....
പുതച്ചിരുന്ന പത്രപേപ്പറുകള്‍ നനഞ്ഞു തുടങ്ങിയിരുന്നു......
ഇരുള്‍ നിറഞ്ഞ ആ കടത്തിണ്ണയുടെ ഒരു കോണില്‍ ഒരു നായ കിടന്നു ഉറങ്ങുന്നു.......
ഒരു ദീര്‍ഘ നിശ്വാസത്തോടെ വെളുപ്പാന്‍ കാലത്ത് കണ്ട സ്വപ്നം ഫലിക്കും എന്ന വിശ്വാസത്തില്‍ അയാള്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു......
മഴ അപ്പോഴും പെയ്തുകൊണ്ടേയിരുന്നു........
Sunday, May 15, 2011
എല്ലാവരേയും സ്നേഹിക്കുക...!!!!!
എല്ലാവരേയും സ്നേഹിക്കുക...
പ്രതിഫലം മിക്കവാറും വേദനയായിരിക്കും,
പക്ഷെ കൊടുക്കുന്നതിനേക്കാള് കൂടുതല്
എവിടെ നിന്നെങ്കിലും തിരിച്ച് കിട്ടാതിരിക്കില്ല...
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്,
കൊടുത്താല് കിട്ടും...കിട്ടണം...
ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും.
സൌഹൃദം………………..
അത്
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും...
നമ്മുടെ സുഖ-ദുഖങ്ങളില് പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില് ഒരു കുളിര്മഴയുടെ ആസ്വാദ്യത നല്കും...
സൌഹൃദത്തിന്റെ തണല്മരങ്ങളില് ഇനിയുമൊട്ടേറെ ഇലകള് തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.........
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്മ്മകളാണ്...മനസ്സിന്റെ മണിച്ചെപ്പില് സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്ത്തങ്ങള്....
കൈമോശം വന്നു പോയതും കാലങ്ങളായി നിലനില്ക്കുന്നതുമുള്പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്മ്മകളുടെ ഒരു കൂട്...
എന്നോ കൈവിട്ടു പോയ വളരെപഴകിയ ചില കൂട്ടുകെട്ടുകള് പോലും നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം
കാലങ്ങളായി നിലനില്ക്കുന്നതുമുള്പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്മ്മകളുടെ ഒരു കൂട്...
എന്നോ കൈവിട്ടു പോയ
വളരെപഴകിയ
ചില കൂട്ടുകെട്ടുകള് പോലും
നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം.
പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍
കൂടെയുണ്ടായിരുന്ന ആ പഴയ
കളിക്കൂട്ടുകാരന/കൂട്ടുകാരിയെ..
അറിവിന്റെ ആദ്യാക്ഷരങ്ങള്‍
ഒപ്പമിരുന്നു പഠിച്ച സഹപാഠിയെ...
ബാല്യ കൌമാരങ്ങളില്‍
ഇരുമെയ്യെങ്കിലും ഒരേ മനസ്സായ്
പരസ്പരം കരുതിയിരുന്ന
ആത്മ മിത്രത്തെ....
ഏതോ ഒരു യാത്രയ്ക്കിടയില്‍
പരിചയപ്പെട്ട ആ
പുതിയ സുഹൃത്തിനെ...
അങ്ങനെയങ്ങനെ......
എല്ലാ ബന്ധങ്ങളെയും
നമുക്കിവിടെ ഒരു കുടക്കീഴില്‍
അണിനിരത്താം....
പരസ്പരം പങ്കു വയ്ക്കാം....
So Love Every one ...keep Smiling....By: Kapil Kuriakose with Love ;)
Subscribe to:
Posts (Atom)