new

Wednesday, May 18, 2011

കാലവര്‍ഷം..


മഴ പെയ്തുകൊണ്ടെയിരുന്നു.... ഉമ്മറപ്പടിയിലെ  ചാരുകസേരയില്‍ കിടന്നു മയങ്ങുകയായിരുന്ന മാത്തുക്കുട്ടി അച്ചായന്‍ എണീറ്റു...

"ഹോ...ഈ നാശം പിടിച്ച മഴ ..." കസേരയില്‍ നിന്ന് എനീക്കുന്നതിനിടയില്‍ അരിശത്തോടെ അച്ചായന്‍ പറഞ്ഞു.. 

"അവിടെ കിടന്നു മയങ്ങിയാല്‍ പോരായിരുന്നോ? ..എന്തിനാ എണീറ്റത്?..."
ഇതും ചോദിച്ചു ഭാര്യ പുറത്തേക്കു വന്നു..

"എന്തായാലും എണീറ്റില്ലേ... നീ ഒരു ചായ ഇങ്ങോട്ട് താ എന്‍റെ പെണ്ണേ...."

അല്പം റൊമാന്‍ റ്റിക്  ആയി അച്ചായന്‍ പറഞ്ഞു...


"ഇപ്പൊ ചായ ഇല്ല.. വാ ഊണ് കഴിക്കാന്‍... " 
ഭാര്യയും റൊമാന്‍സ് വിട്ടില്ല.. 

"പിള്ളേര് വല്ലതും കഴിച്ചോടിയെ .."

"ഇല്ല ..അവരും അപ്പച്ചന്‍ വരാന്‍ കാത്തിരിക്കുവാ....."


"എങ്കില്‍ വാ ...ഊണ് എടുത്തു വയ്ക്ക്....."
ഇതും പറഞ്ഞുകൊണ്ട് അച്ചായന്‍ അകത്തേക്ക് കയറി പോയി......


 പെട്ടന്ന് വലിയ ശബ്ദത്തോടെ ഒരു ഇടിമിന്നല്‍ ...........


മത്തായി ഞെട്ടി  ഉണര്‍ന്നു ചുറ്റും നോക്കി ....
പുതച്ചിരുന്ന പത്രപേപ്പറുകള്‍ നനഞ്ഞു തുടങ്ങിയിരുന്നു......

ഇരുള്‍ നിറഞ്ഞ ആ കടത്തിണ്ണയുടെ  ഒരു കോണില്‍ ഒരു നായ കിടന്നു ഉറങ്ങുന്നു.......

ഒരു  ദീര്‍ഘ നിശ്വാസത്തോടെ വെളുപ്പാന്‍ കാലത്ത് കണ്ട സ്വപ്നം ഫലിക്കും എന്ന വിശ്വാസത്തില്‍  അയാള്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു......

മഴ അപ്പോഴും പെയ്തുകൊണ്ടേയിരുന്നു........



No comments:

Post a Comment