കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ആനശ്വരം ആണ്. അവ ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്ന് മരിക്കില്ല.. ആ ഓര്‍മകള്‍ എന്നും മധുരിക്കുന്നതാണ്.. എത്ര തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു നിമിഷം എങ്കിലും നാം കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് മടങ്ങി പ്പോകാറുണ്ട്.. ഒരു കുട്ടിയുടെ കുറുമ്പ് കാണുമ്പോള്‍... അല്ലെങ്കില്‍ നമ്മുടെ കുട്ടിക്കാലത്ത് നടന്നതുമായി സമാനതയുള്ള ഏതെങ്കിലും സംഭവം കാണുമ്പോള്‍ ഒക്കെ നമ്മള്‍ ആ പഴയകാലത്തിലേക്ക് നമ്മളറിയാതെ മടങ്ങി പോകുന്നുണ്ട്.... ഇടക്കിടക്കെങ്കിലും അറിയാതെ കണ്ണുകള്‍ നനയാറുണ്ട്.. ഇനി ഒരിക്കലും ആ കാലവും തമാശകളും ഉണ്ടാകില്ലെന്ന് നമ്മള്‍ മനസില്ല മനസില്ലാ മനസോടെ സമ്മതിക്കറുമുണ്ട്..
ഞാനും എന്റെ പഴയ കുട്ടിക്കാലത്തേക്ക് വെറുതെ ഒന്ന് സഞ്ചരിക്കുന്നു..
സൈക്കിള്‍..
പഴയകാല സിനിമയില്‍ നായകന്മാര്‍ പാട്ട് പാടി പ്രണയിക്കുന്നത് സൈക്കിളിലായിരുന്നു.. അതിനാല്‍ സൈക്കിള്‍ നു എന്റെ മനസ്സില്‍ ഒരു
ഹീറോ പരിവേഷം ആയിരുന്നു... സ്വന്തം സൈക്കിള്‍ ഇല ചെത്തി നടക്കുന്നത് സ്വപനം കണ്ടായിരുന്നു മിക്ക ദിവസങ്ങളും ഉറങ്ങിയത്..
അങ്ങനെ മനസങ്ങള്‍ കഴിഞ്ഞു ഞാന്‍ സ്വന്തമായി ഒരു പഴയ സൈക്കിള്‍ വാങ്ങി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ 475 രൂപ കൊടുത്തു വാങ്ങിയ ആ BSA സൈക്കിള്‍ ആണ് ആദ്യമായി ഞാന്‍ വാങ്ങിയ എന്റെ സ്വന്തം വാഹനം..
അന്ന് ഒരു ഞായറാഴ്ച ആയിരുന്നു... വൈകുന്നേരം സൈക്കിള്‍ വാങ്ങി നേരെ പള്ളിയിലേക്ക് വച്ച് പിടിച്ചു.. പള്ളിയിലെത്തി വെഞ്ചരിച്ചു.
എന്നിട്ട് നേരെ വീടിലേക്ക്.... എല്ലാവര്ക്കും സൈക്കിള്‍ ഇഷ്ടമായി.. അന്ന് തന്നെ എനിക്ക് സൈക്കിളില്‍ പോകാന്‍ പറ്റുന്ന പരിധികളും നിര്‍ണയിക്കപ്പെട്ടു .. ആ വളവിനു അപ്പുറത്തേക്ക് പോകരുത് .. ആ കയറ്റം വരെ യെ .പോകാവൂ...ഇറക്കത്തിലേക്ക് പോകരുത്.. മെയിന്‍ റോഡിലേക്ക് പോകരുത്.... എന്നിങ്ങനെ..
അന്ന് കുറച്ചു ദൂരം ഓടിച്ചു കൊതി തീര്‍ന്ന ശേഷം സൈക്കിള്‍ പൊക്കി എടുത്തു വീടിന്റെ മുറ്റത്ത് കൊണ്ട് വച്ചു. കാരണം വീടിലേക്ക് വഴിയില്ല. പടികള്‍ ആണ് ഏകദേശം 30 പടികള്‍ കടന്നു വേണം റോഡില്‍ നിന്ന് മുറ്റത്തു എത്താന്‍.. ഇത്രയും ദൂരം ഒരു കുഞ്ഞു കൊച്ചിനെ പൊക്കി എടുത്തു പടി കയറുന്ന ജാഗ്രതയില്‍ സൈക്കിളിനെയും ചുമന്നു കൊണ്ട് ഞാന്‍ പടികള്‍ കയറുമായിരുന്നു എന്നും രാവിലെയും വൈകുന്നേരവും..
മുറ്റത്തു എത്തിക്കഴിഞ്ഞാല്‍ കുളിപ്പിച്ച് ഉണക്കി വീടിന്റെ ഉള്ളില്‍ കയറ്റി വയ്ക്കുമായിരുന്നു ആദ്യ കുറെ ദിവസങ്ങള്‍.. പിന്നെ പിന്നെ മുറ്റത്തു തന്നെ വച്ചു... പതിയെ പതിയെ കുളിപ്പിക്കാതെയും ആയി..
അങ്ങനെ അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോയി...
ചെറിയ ചെറിയ റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യുന്നത് സ്കൂള്‍ ജങ്ക്ഷനില്‍ ഉള്ള ഒരു ചെറിയ സൈക്കിള്‍ വര്‍ക്ഷോപ്പില്‍ ആയിരുന്നു.. അതായിരുന്നു നാട്ടിലെ ഏക സൈക്കിള്‍ വര്‍ക്ക്ഷോപ്പ്. സൈക്കിളില്‍ കറക്കം കൂടും തോറും വര്‍ക്ക്ഷോപ്പിലേക്കുള്ള വരവും കൂടി.
പണ്ട് മുതലേ യന്ത്രങ്ങളോട് എനിക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ട്..
കാരണം എനിക്ക് യന്ത്രങ്ങളുടെ പ്രവര്‍ത്തനം അറിയാം.. ഞാന്‍ പോളി ടെക്നിക്ക് .പഠിച്ചിട്ടുണ്ട്... സിനിമ ഡയലോഗ് അല്ല കേട്ടോ... സത്യമാണ്.. അത് കൊണ്ട് ഒരിക്കല്‍ ഒരു ആവശ്യത്തിനു വര്‍ക്ഷോപ്പില്‍ പോകേണ്ടി വന്നാല്‍ പിന്നീടു അതെ ആവശ്യത്തിനു ഞാനവിടെ പോകില്ല.. ആദ്യത്തെ പൊക്കില്‍ എല്ലാം നോക്കി പഠിക്കും.. പിന്നെ അതെ പ്രോബ്ലം വരുമ്പോള്‍ ഞാന്‍ തന്നെ നന്നാക്കും..അതിനുവേണ്ടുന്ന ടൂള്‍സ് ഒകെ നേരത്തെ തന്നെ വീട്ടില്‍ വാങ്ങി വച്ചിരുന്നു..
അങ്ങനെ കുറെ നാള്‍ വര്‍ക്ഷോപ്പിലൂടെ അലഞ്ഞത്തിന്റെ ഫലമായി സൈക്കിള്‍ റിപ്പയറിംഗ് മുഴുവന്‍ ഞാന്‍ മനപ്പാടമാക്കി. അതോടെ വര്‍ക്ഷോപ്പിലെക്കുള്ള പോക്കും കുറഞ്ഞു..
(തുടരും..)
No comments:
Post a Comment